മഞ്ചേശ്വരം കോഴക്കേസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കെ സുരേന്ദ്രന് നോട്ടീസ്

കാസര്‍കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് വ്യഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നോടീസ് നല്‍കി. നേരിട്ടെത്തി ഹാജരാകണമെന്നാണ് നിര്‍ദേശം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് ബി എസ് പി സ്ഥാനാര്‍ഥിയായിരുന്ന കെ സുന്ദരയെ തെരഞ്ഞെടുപ്പ് രംഗത്ത് നിന്നും പിന്‍വലിപ്പിക്കാന്‍ രണ്ട് ലക്ഷം രൂപയും മൊബൈല്‍ ഫോണും കോഴയായി നല്‍കിയെന്നാണ് പരാതി. അന്വേഷണം ആവശ്യപ്പെട്ട് മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വി വി രമേശനാണ് പരാതി നല്‍കിയത്.

യുവമോര്‍ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായികും പ്രാദേശിക ബി ജെ പി പ്രവര്‍ത്തകരും മാര്‍ച് 21 ന് വാണിനഗറിലെ വീട്ടിലെത്തി കെ സുന്ദരയുടെ അമ്മയുടെ കൈവശം പണം നല്‍കിയെന്നാണ് പറയുന്നത്. സുനില്‍ നായിക്, ബിജെപി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് മണികണ്ഠ റൈ, ജനറല്‍ സെക്രടറി മുരളീധര യാദവ് തുടങ്ങിയവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു. കെ സുന്ദരയുടെ അമ്മയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.

ക്രൈംബ്രാഞ്ച് ഡി വൈ എസ് പി സതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് തെരെഞ്ഞെടുപ്പ് കോഴക്കേസ് അന്വേഷിക്കുന്നത്. കേസ് റജിസ്റ്റര്‍ ചെയ്ത് മൂന്ന് മാസങ്ങള്‍ക്കുശേഷമാണ് കെ സുരേന്ദ്രനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോടീസ് നല്‍കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകുമെന്നാണ് കെ സുരേന്ദ്രനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

KCN

more recommended stories