ബബീഷ് ബേക്കലിന് മേല്‍പറമ്പ ജനമൈത്രി പോലീസ് അനുമോദനം നല്‍കി

കാസര്‍കോട്: കഴിഞ്ഞ ഞായറാഴ്ച കീഴൂര്‍ അഴിമുഖത്ത് തോണിയപകടത്തില്‍പെട്ട മൂന്ന് മത്സ്യതൊഴിലാളികളെ സ്വന്തം ജീവന്‍ പണയം വെച്ച് കടലില്‍ നിന്നും രക്ഷപ്പെടുത്തി നാടിന്റെ താരമായ ബബീഷ് എന്ന ചെറുപ്പക്കാരന് മേല്‍പറമ്പ ജനമൈത്രി പോലീസ് അനുമോദനം നല്‍കി. കീഴൂര്‍ പോലീസ് കണ്‍ട്രോള്‍ റൂമിന് സമീപം സംഘടിപ്പിച്ച അനുമോദന ചടങ്ങ് മേല്‍പറമ്പ സി ഐ ശ്രീ ടി ഉത്തംദാസ് ഉദ്ഘാടനം ചെയ്തു.

കീഴൂര്‍ വാര്‍ഡ് മെമ്പര്‍ ശ്രീമതി ധന്യാ ദാസന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കീഴൂര്‍ ജുമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ശ്രീ അബ്ദുള്ള ഹുസൈന്‍ കടവത്ത്, കീഴൂര്‍ കുറുംബ ഭഗവതി ക്ഷേത്രം സെക്രട്ടറി ശ്രീ ശ്രീനിവാസന്‍, മുന്‍ വാര്‍ഡ് മെമ്പര്‍ ശ്രീ രാജന്‍ കീഴൂര്‍, പോലീസുദ്യോഗസ്ഥരായ പ്രദീപ്കുമാര്‍, രജീഷ്, വിജിത്ത്, ജിപ്‌സണ്‍, ബിജു കീനേരി എന്നിവരും നാട്ടുകാരും വ്യാപാരികളും പങ്കെടുത്തു. ജനമൈത്രി ബീറ്റ് പോലീസുദ്യോഗസ്ഥരായ രജീഷ് സ്വാഗതവും ഗോവിന്ദന്‍ കെ നന്ദിയും പറഞ്ഞു.

KCN