പ്ലസ് വണ്‍ പ്രവേശനം ഇന്ന് മുതല്‍

സംസ്ഥാനത്ത് ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ പ്രവേശന നടപടികള്‍ ഇന്ന് ആരംഭിക്കും. ഇന്നലെ പ്രസിദ്ധീകരിച്ച ആദ്യ അലോട്ട്‌മെന്റ് പട്ടികയില്‍ അപേക്ഷകരില്‍ പകുതിപേര്‍ക്കും ഇടം ലഭിച്ചിട്ടില്ല. 4,65,219 അപേക്ഷകരില്‍ 2,18,418 പേര്‍ക്കാണ് ആദ്യ അലോട്ട്‌മെന്റില്‍ സീറ്റ് ലഭിച്ചത്. അതേസമയം മുന്നാക്ക സംവരണ സീറ്റുകളില്‍ അപേക്ഷകര്‍ കുറവാണ്. 5,303 സീറ്റുകളാണ് മുന്നാക്ക വിഭാഗത്തില്‍ ഒഴിഞ്ഞുകിടക്കുന്നത്.

അടുത്ത രണ്ട് അലോട്ട്മെന്റ് പൂര്‍ത്തീകരിച്ചാലും മുഴുവന്‍ വിഷയത്തിലും എ പ്ലസ് കിട്ടിയവരടക്കം പുറത്തിരിക്കേണ്ടി വരും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. കഴിഞ്ഞ വര്‍ഷമാണ് 10 ശതമാനം മുന്നോക്കക്കാര്‍ക്ക് സീറ്റ് സംവരണം ഏര്‍പ്പെടുത്തിയിരുന്നത്. ഇതില്‍ തന്നെ 5,303 സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. അതോടൊപ്പം ഈഴവ-മുസ് ലിം വിഭാഗങ്ങള്‍ക്കായി നീക്കിവെച്ച സീറ്റുകളെല്ലാം ആദ്യ അലോട്ട്മെന്റില്‍ തന്നെ പൂര്‍ത്തിയായി. അതില്‍ ഏറ്റവും ശ്രദ്ധേയം മലബാറില്‍ മുസ്ലിം സീറ്റുകളില്‍ ഒരൊണ്ണം പോലും ബാക്കിയില്ല.

സീറ്റ് ക്ഷാമത്തില്‍ മുന്‍വര്‍ഷത്തിന്റെ തനിയാവര്‍ത്തനം തന്നെയാണ് ഇത്തവണയുമെന്ന് വ്യക്തം. എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ആദ്യ അലോട്ട്‌മെന്റില്‍ പുറത്താണ്.

KCN

more recommended stories