കാസര്‍കോട് ജില്ലയില്‍ 148 പേര്‍ക്ക് കൂടി കോവിഡ്, 267 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില 148 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 267

പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 2579 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 518

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 12305 പേര്‍

വീടുകളില്‍ 11584 പേരും സ്ഥാപനങ്ങളില്‍ 721 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 12305 പേരാണ്. പുതിയതായി 441 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3045 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 2720 ആന്റിജന്‍ 317 ട്രൂനാറ്റ് 8) 370 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 857 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 144 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 272 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

133280 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 129607 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

ഇതുവരെ വാക്‌സീന്‍ സ്വീകരിച്ചവര്‍886252
കോവിഷീല്‍ഡ് 804954
കോവാക്‌സീന്‍81298
ഒറ്റ ഡോസ് എടുത്തവര്‍ 450144
രണ്ട് ഡോസും എടുത്തവര്‍ 436108

KCN

more recommended stories