750 ഗ്രാം കഞ്ചാവുമായി പള്ളിക്കര സ്വദേശികള്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: 750 ഗ്രാം കഞ്ചാവുമായി പള്ളിക്കര സ്വദേശികളെ ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. മുക്കൂടിലെ സലീം (45), ഷാജഹാന്‍ (45)

എന്നിവരെയാണ് ബേക്കല്‍ ഡി.വൈ.എസ്.പി സി.കെ സുനില്‍ കുമാറിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ യു.പി വിപിന്‍, എസ്.ഐ രാജീ വന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് പള്ളിക്കര മഠത്തിന്
സമീപത്തു നിന്നാണ് വില്‍പ്പനക്ക് കൊണ്ടുവന്ന കഞ്ചാവുമായി ഇവരെ പൊലീസ് പിടികൂടിയത്. പൊലീസ് സംഘത്തില്‍ സിവില്‍
പൊലീസ് ഓഫീസര്‍മാരായ പ്രമോദ്, ഷിജു, ശരത്, ജയേഷ്, കുഞ്ഞികൃഷ്ണന്‍ എന്നിവരുമുണ്ടായിരുന്നു. ബേക്കല്‍ പൊലീസ് സ്‌റ്റേഷന്‍
പരിധിയിലെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും വില്‍പ്പന നടത്തുന്ന സംഘങ്ങള്‍ സജീവമായിരിക്കുകയാണ്. ഇത്തരം
സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

KCN

more recommended stories