സിദ്ദിഖ് കാപ്പന്റെ മോചനം: പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിഷേധ സംഗമം നടത്തി

കാസര്‍കോട്: മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ യു പി പൊലീസ് അന്യായമായി തടങ്കലിലാക്കിയതിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പത്ര പ്രവര്‍ത്തക യൂണിയന്‍ കാസര്‍കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. പ്രസ് ക്ലബ്ബില്‍ നടത്തിയ കൂട്ടായ്മ പ്രസ് ക്ലബ്ബ് മുന്‍ ജില്ലാ പ്രസിഡണ്ട് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു. ജയകൃഷ്ണന്‍ നരിക്കുട്ടി, അബ്ദുറഹ്മാന്‍ ആലൂര്‍, നാരായണന്‍ കരിച്ചേരി എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി പത്മേഷ് കെ വി സ്വാഗതവും ട്രഷറര്‍ ഷൈജു പിലാത്തറ നന്ദിയും പറഞ്ഞു.

KCN

more recommended stories