നീരൊഴുക്ക് കുറഞ്ഞു; ഇടുക്കി ഡാമിന്റെ രണ്ടു ഷട്ടറുകള്‍ അടച്ചു

ഇടുക്കി: മഴയും നീരൊഴുക്കും കുറഞ്ഞതോടെ ഇടുക്കി ഡാമിന്റെ(കറൗസസശ ഉമാ) രണ്ടു ഷട്ടറുകള്‍ അടച്ചു. രണ്ടാമത്തെയും നാലാമത്തെയും ഷട്ടറുകളാണ് അടച്ചത്. അതേസമയം മൂന്നാമത്തെ ഷട്ടര്‍ 40 സെന്റിമീറ്റര്‍ ആയി ഉയര്‍ത്തും. പുറത്തേക്ക് ഒഴുകുന്ന ജലം സെക്കന്റില്‍ 40,000 ലിറ്റര്‍ ആയി കുറയ്ക്കും.

മഴ കൂടിയാല്‍ ഷട്ടര്‍ വീണ്ടും തുറന്ന് ജലനിരപ്പ് ക്രമീകരിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റില്‍ അറിയിച്ചു. നിലവില്‍ നീരൊഴുക്കിനെക്കാള്‍ ജലം ഒഴുക്കി കളയുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

25 വരെ മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തമിഴ്‌നാട് തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴി ഇന്ന് കൂടി തുടരും. കേരള കര്‍ണാടക തീരത്ത് ന്യൂനമര്‍ദ പാത്തി നിലനില്‍ക്കുന്നുണ്ട്.

അതേസമയം, സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഒക്ടോബര്‍ 12 മുതല്‍ 20 വരെ 42 പേര്‍ മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം അറിയിച്ചു. നിലവില്‍ 304 ദുരിതാശ്വാസക്യാംപുകളില്‍ 3,851 കുടുംബങ്ങള്‍ കഴിയുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

ഓക്ടോബര്‍ 11 മുതലാണ് സംസ്ഥാനത്ത് വര്‍ദ്ധിച്ച മഴ ഉണ്ടായത്. അറബിക്കടിലെ ചക്രവാതച്ചുഴിയും ബംഗാള്‍ ഉള്‍ക്കടിലിലെ ന്യൂുനമര്‍ദ്ദവും ശാന്തസമുദ്രത്തിലെ ചുഴലിക്കാറ്റും സംസ്ഥാനത്ത് വലിയ ദുരന്തമാണ് വിതച്ചത്. ഒക്ടോബര്‍ 12 മുതല്‍ 19 വരെ 42 പേരാണ് മരിച്ചത്. ഉരുള്‍പൊട്ടലില്‍ മരിച്ച 19 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ആറ് പേരെ കാണാതായാതായും മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ 304 ക്യാംപുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. 3,851 കുടുംബങ്ങളാണ് ക്യാംപുകളിലുള്ളത്.

KCN

more recommended stories