പാഠ്യപദ്ധതി പരിഷ്‌ക്കരണ നടപടികള്‍ ത്വരിതപ്പെടുത്തുക

കെ.എസ്.ടി.എവെള്ളിക്കോത്ത് ബ്രാഞ്ച് 31-ാം വാര്‍ഷിക സമ്മേളനം എം.പി.എസ്.ജി.വി.എച്ച്.എസ്.എസ് വെള്ളിക്കോത്ത് ജില്ലാ വൈസ് പ്രസിഡന്റ് സ: വി.കെ ബാലാമണി ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് അനീഷ് സി പതാക ഉയര്‍ത്തി.രാജീവന്‍ കെ പി സ്വാഗതം പറഞ്ഞു.അനിത എം.വി അധ്യക്ഷയായിരുന്നു. ജിഷ സി രക്തസാക്ഷി പ്രമേയവും ദീപ എം അനുശോചന പ്രമേയവും അവതരിപ്പിച്ചു. പ്രവീണ കെ വി പ്രവര്‍ത്തന റിപ്പോര്‍ട്ടും ഉപജില്ലാ സെക്രട്ടറി രമേശന്‍ എം സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജില്ലാ എക്‌സി. അംഗങ്ങളായ കെ.ശ്രീധരന്‍ ,വിവി പ്രഭാകരന്‍ ,ഉപജില്ലാ എക്‌സി. അംഗം സുധ പി വി എന്നിവര്‍ അഭിവാദ്യം ചെയ്തു. ശ്രീന ടി ഇ ,റീനമോള്‍ ബി, രഞ്ജിനി എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.

ഭാരവാഹികള്‍
പ്രസിഡന്റ്: അനീഷ് സി,
സെക്രട്ടറി : സുമംഗല വി

സമ്മേളനം അംഗീകരിച്ച മറ്റു പ്രമേയങ്ങള്‍

ദേശീയ വിദ്യാഭ്യാസനയം ‘തള്ളിക്കളയുക
കാഞ്ഞങ്ങാട് നിന്നും ചാമുണ്ഡിക്കുന്ന് വഴി രാവണീശ്വരത്തേക്ക് കെ.എസ്.ആര്‍.ടി.സിബസ് ഏര്‍പ്പെടുത്തുക.

KCN

more recommended stories