സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം 28ന്; നടപടിക്രമങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്

തിരുവനന്തപുരം: കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ 2021 റാങ്ക് ലിസ്റ്റ് പ്രകാരമുള്ള അഡ്മിഷന്‍ നടപടിക്രമങ്ങള്‍ വ്യാഴാഴ്ച ആരംഭിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാര്‍ ആര്‍ട്‌സ് കോളേജ കാര്യാലയത്തില്‍ ഈ മാസം 28ന് രാവിലെ 11 മണിക്കാണ് അഡ്മിഷന്‍ നടക്കുക.

അഡ്മിഷന് ആവശ്യമായ രേഖകളുടെ അസ്സലും ഫോട്ടോസ്റ്റാറ്റ് കോപ്പിയും സഹിതം കൃത്യസമയത്ത് എത്തിച്ചേരേണ്ടതാണെന്ന് വൃത്തങ്ങള്‍ അറിയിച്ചു. അഡ്മിഷന് പങ്കെടുക്കുന്നവര്‍ നിലവിലുള്ള കോവിഡ് പ്രോട്ടോക്കോള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതാണ്.

KCN

more recommended stories