ഇന്ധനവില കുതിക്കുന്നു,പെട്രോള്‍,ഡീസല്‍ വില കൂട്ടി

കൊച്ചി:രാജ്യത്ത് ഇന്നും ഇന്ധന വിലവര്‍ദ്ധിച്ചു. ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് വര്‍ദ്ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 110 രൂപ 11 പൈസയും ഡീസലിന് 102 രൂപ 78 പൈസയുമായി.കൊച്ചിയില്‍ പെട്രോളിന് 108 രൂപ 17 പൈസയും ഡീസലിന് 101 രൂപ 99 പൈസയുമാണ് പുതിയ നിരക്ക്. കോഴിക്കോട് പെട്രോള്‍ നിരക്ക് 108 രൂപ 77 പൈസയിലും ഡീസല്‍ നിരക്ക് 102 രൂപ 19 പൈസയിലും എത്തി.

KCN

more recommended stories