കേരളത്തിലെ വികസന പദ്ധതികള്‍ക്ക് കേന്ദ്ര മന്ത്രിയുടെ പൂര്‍ണ പിന്തുണ: മന്ത്രി മുഹമ്മദ് റിയാസ്

കേരളത്തിലെ വികസന പദ്ധതികള്‍ക്ക് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി പൂര്‍ണ പിന്തുണ നല്‍കിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്. നിതിന്‍ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ പാതയിലെ അറ്റകുറ്റ പണികള്‍ നടത്താന്‍ അടിയന്തര ഇടപെടല്‍ നടത്തുമെന്ന് കൂടിക്കാഴ്ചയില്‍ കേന്ദ്ര മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. ആറുവരിയായി പാത വികസിപ്പിക്കാന്‍ കേരളത്തിലെ ദേശീയ പാതയുടെ സ്ഥലം നേരത്തെ ദേശീയപാത അതോറിറ്റിക്ക് വിട്ട് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ദേശീയപാതയിലെ അറ്റകുറ്റ പണികള്‍ നടത്താന്‍ പൊതുമരാമത്ത് വകുപ്പിന് സാധിച്ചിരുന്നില്ല.

ഉള്‍നാടന്‍ ജലഗതാഗതം ഉള്‍പ്പടെ കേരളത്തിന്റെ ടൂറിസം സാധ്യതകളെ കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു എന്ന് മന്ത്രി മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു. വി ശിവദാസന്‍ എംപി, എംവി ശ്രേയാംസ് കുമാര്‍ എംപി എന്നിവരും മന്ത്രിക്കൊപ്പം കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

KCN

more recommended stories