കെ.എസ്.ടി വര്‍ക്കേഴ്‌സ് യൂണിയന്‍ (ഐ എന്‍ ടി യു സി) കാസര്‍കോട് ജില്ലാ കമ്മിറ്റി കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു

കാസര്‍കോട്: കെ.എസ്.ടി വര്‍ക്കേഴ്‌സ് യൂണിയന്‍ (ഐ എന്‍ ടി യു സി) കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, ശമ്പളം കൃത്യമായി വിതരണം ചെയ്യുക, 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി പിന്‍വലിക്കുക, കെ. സ്വിഫ്റ്റ് പദ്ധതി ഉപേക്ഷിക്കുക, കാലാവധി കഴിഞ്ഞ ബസ്സിന് പകരം പുതിയ ബസ്സുകള്‍ ഇറക്കുക, കെ.എസ്.ആര്‍.ടി.സി യുടെ വസ്തുതകള്‍ കൈമാറ്റം ചെയ്യാതിരിക്കു, നിയമവിരുദ്ധമായ സ്ഥലംമാറ്റങ്ങള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് ധര്‍ണ്ണ സംഘടിപ്പിച്ചത്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു.

KCN

more recommended stories