കാസര്‍കോട് ജില്ലയില്‍ 112 പേര്‍ക്ക് കൂടി കോവിഡ്, 173 പേര്‍ക്ക് നെഗറ്റീവായി

കാസര്‍കോട് ജില്ലയില്‍ 112 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 173
പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 937 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 612

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 7729പേര്‍

വീടുകളില്‍ 7251പേരും സ്ഥാപനങ്ങളില്‍ 478പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 7729പേരാണ്. പുതിയതായി 388പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1490 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 1095 ആന്റിജന്‍ 384 ട്രൂനാറ്റ് 11 920പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.880 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 158പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 173പേരെ ഡിസ്ചാര്‍ജ് ചെയ്തു.

139,233 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 137,134പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

KCN

more recommended stories