ടി20 നായക സ്ഥാനത്തേക്ക് രോഹിത് ശര്‍മ്മയെന്ന് വിരാട്; ടീം പ്രഖ്യാപനം ഇന്ന്

ദുബായ്: ടീം ഇന്ത്യയുടെ ടി20 നായക സ്ഥാനത്ത് നിന്ന് പടിയിറങ്ങിയ വിരാട് കോഹ്ലി നിര്‍ദ്ദേശിക്കുന്നത് രോഹിത് ശര്‍മ്മയെ. ഇന്നലെ നമീബിയക്കെതിരെ മികച്ച വിജയത്തോടെ ലോകകപ്പ് മത്സരങ്ങള്‍ അവസാനിച്ചതിന് പിന്നാലെയാണ് വിരാട് സൂചന നല്‍കിയത്.

ടി20യില്‍ രോഹിത് ശര്‍മ്മ മുമ്പും നായകസ്ഥാനം ഏറ്റെടുത്തിട്ടുണ്ടെന്നും ടീമിനൊപ്പം ദീര്‍ഘകാലമായി കളിക്കുന്ന താരമെന്ന നിലയില്‍ എല്ലാവരേയും നയിക്കാന്‍ രോഹിതിനാ കുമെന്നും വിരാട് പറഞ്ഞു. ഇതിനിടെ ഐ.പി.എല്ലിനും തുടര്‍ന്ന് ടി20യിലും തുടര്‍ച്ചയായി കളിക്കുന്ന രോഹിതിന് വിശ്രമം അനുവദിക്കുകയാണെങ്കില്‍ കെ.എല്‍.രാഹുലോ ശ്രേയസ്സ് അയ്യരോ ന്യൂസിലന്റ് പര്യടനത്തില്‍ ടീമിനെ നയിക്കുമെന്നും ബി.സി.സി.ഐ വൃത്തങ്ങള്‍ സൂചന നല്‍കുന്നു.

‘ഇനി അടുത്ത തലമുറയുടെ സമയമാണ്. രോഹിത് ഒരുപാടു നാളായി ടീമിനൊപ്പമുണ്ട്. എല്ലാ കാര്യത്തിലും സഹായിക്കുന്നയാളാണ്.’ കോഹ്ലി നായകനെന്ന നിലയില്‍ തന്റെ അവസാന ടി20 മത്സരത്തിന് ശേഷം പറഞ്ഞു.

ന്യൂസിലന്റ് പര്യടനത്തിനുള്ള ടീം ഇന്ത്യയെ ഇന്ന് പ്രഖ്യാപിക്കും. ദേശീയ ടീമിന്റെ പരിശീല കനായി രാഹുല്‍ ദ്രാവിഡ് ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ പരമ്ബര എന്തുകൊണ്ടും ടീം ഇന്ത്യയുടെ തലമുറ മാറ്റമാണ് കാണിക്കുന്നത്. ഐ.പി.എല്ലില്‍ തിളങ്ങിയ നിരവധി യുവതാര ങ്ങളെ ടീമിലെടുക്കുമെന്നാണ് സൂചന. ഈ മാസം 17-ാം തിയതിയാണ് ടി20 പരമ്ബര നടക്കു ന്നത്.

KCN

more recommended stories