സ്ഥിരത പുലര്‍ത്തിയിട്ടും പുറത്തുതന്നെ; സഞ്ജുവിനു വേണ്ടി ട്വിറ്ററില്‍ കാംപെയ്ന്‍

ന്യൂസിലാന്റ് പര്യടനത്തിലെ ട്വന്റി 20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ യുജ്‌വേന്ദ്ര ചഹാല്‍ തിരിച്ചെത്തിയപ്പോള്‍ ഐ.പി.എല്ലിലെ മികവിന്റെ ബലത്തില്‍ ഋതുരാജ് ഗെയ്ക്ക്‌വാദിനും വെങ്കടേഷ് അയ്യര്‍ക്കും അവസരം ലഭിച്ചു. എന്നാല്‍, ഐ.പി.എല്ലില്‍ സെഞ്ച്വറിയടക്കം മികച്ച ഫോം പുലര്‍ത്തിയ മലയാളി താരം സഞ്ജു സാംസണിന് ടീമില്‍ ഇടം നേടാനായില്ല. ഋഷഭ് പന്തും ഇഷാന്‍ കിഷനുമാണ് ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍. ടി 20 ലോകകപ്പോടെ ക്യാപ്ടന്‍ പദവിയൊഴിഞ്ഞ വിരാട് കോലി, ജസ്പ്രിത് ബുംറ, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. ലോകേഷ് രാഹുല്‍ ആണ് ടീമിന്റെ വൈസ് ക്യാപ്ടന്‍. ഋതുരാജ് ഗെയ്ക്ക് വാദ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, ഇഷാന്‍ കിഷന്‍, വെങ്കടേഷ് അയ്യര്‍, യുജ് വേന്ദ്ര ചഹാല്‍, ആര്‍. അശ്വിന്‍, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ദീപര്‍ ചഹാര്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ് എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങള്‍. നവംബര്‍ 17, 19, 21 ദിവസങ്ങളിലായി മൂന്ന് മത്സരങ്ങളാണ് ഇന്ത്യ ന്യൂസിലാന്റില്‍ കളിക്കുക.

KCN

more recommended stories