എം.പി ഫണ്ടില്‍നിന്ന് ഇലക്ട്രിക്ക് ചക്രക്കസേരകളും മുച്ചക്ര വാഹനവും വിതരണം ചെയ്തു

ഭിന്നശേഷിക്കാര്‍ക്ക് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ പ്രാദേശിക ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച വൈദ്യുത ചക്രക്കസേരകളും, മുച്ചക്ര വാഹനങ്ങളും വിതരണം ചെയ്തു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി വിതരണോദ്ഘാടനം നിര്‍വഹിച്ചു. യോഗ്യതകള്‍ മാനദണ്ഡമാക്കിയാണ് സഹായങ്ങള്‍ വിതരണം ചെയ്യുന്നതെന്നും പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കായുള്ള പദ്ധതികള്‍ നടപ്പിലാക്കുമെന്നും എം.പി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കളക്ടര്‍ എസ്. സജീദ് അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ഷീബ മുംതാസ്, ജൂനിയര്‍ സൂപ്രണ്ട് അബ്ദുള്ള.എം, ജില്ലാ പ്ലാനിങ് ഓഫീസ് റിസര്‍ച്ച് അസിസ്റ്റന്റ് സ്മിത ബേബി എന്നിവര്‍ സംസാരിച്ചു.

KCN

more recommended stories