കണ്ണൂര്‍-യശ്വന്ത്പൂര്‍ എക്‌സ്പ്രസ് പാളം തെറ്റി, അപകടമുണ്ടായത് തമിഴ്‌നാട്ടില്‍

ചെന്നൈ: കണ്ണൂര്‍യശ്വന്ത്പൂര്‍ എക്‌സ്പ്രസ് പാളം തെറ്റി. ട്രെയിനിന്റെ എഞ്ചിനും അതിനു തൊട്ടടുത്തുള്ള ബോഗിയുമാണ് പാളത്തില്‍ നിന്നും തെന്നി മാറിയത്. ഇന്ന് പുലര്‍ച്ചെ 3.30 ഓടെയായിരുന്നു സംഭവം നടന്നത്. യാത്രക്കാരില്‍ ആര്‍ക്കും പരിക്കുകളില്ല എന്നും അവര്‍ സുരക്ഷിതരാണെന്നും റെയില്‍വെ അധികൃതര്‍ അറിയിച്ചു.

ഇന്നലെ വൈകുന്നേരം കണ്ണൂരില്‍ നിന്നെടുത്ത് ബാഗ്ലൂരില്‍ 7.30 ന് എത്തേണ്ട ട്രെയിനാണ് ഇന്ന് പുലര്‍ച്ചെ അപകടത്തില്‍ പെട്ടത്. തമിഴ്‌നാട്ടിലെ ധര്‍മ്മപുരി ജില്ലയിലെ മുട്ടാന്‍പെട്ടി റെയില്‍വേ സ്‌റ്റേഷനു സമീപത്താണ് അപകടംനടന്നത്.

റെയില്‍വേ അധികൃതര്‍ സ്ഥലത്തെത്തി ട്രെയില്‍ പരിശോധിച്ചു വരികയാണ്. യാത്രക്കാര്‍ മറ്റു ട്രെയിനില്‍ ബാഗ്ലൂരിലേക്ക് യാത്ര തുടര്‍ന്നുവെന്നുമാണ് പ്രാഥമികമായി ലഭിച്ച വിവരം.

KCN

more recommended stories