സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളം ക്വാര്‍ട്ടറില്‍

ന്യൂഡല്‍ഹി: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഹിമാചലിന് എതിരെ കേരളത്തിന് ജയം. ടൂര്‍ണമെന്റിലെ കേരളത്തിന്റെ നാലാമത്തെ ജയമാണ് ഇത്. ഹിമാചല്‍ മുന്‍പില്‍ വെച്ച 146 റണ്‍സ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ കേരളം മറികടന്നു. ജയത്തോടെ കേരളം ക്വാര്‍ട്ടറില്‍ കടന്നു. ക്വാര്‍ട്ടറില്‍ തമിഴ്‌നാട് ആണ് കേരളത്തിന്റെ എതിരാളികള്‍.

കേരളത്തിനായി മുഹമ്മദ് അസ്ഹറുദ്ദീനും സഞ്ജു സാംസണും അര്‍ധ ശതകം നേടി. 57 പന്തില്‍ നിന്ന് അസ്ഹറുദ്ദീന്‍ 60 റണ്‍സ് നേടിയപ്പോള്‍ 39 പന്തില്‍ നിന്ന് 52 റണ്‍സുമായി സഞ്ജു പുറത്താവാതെ നിന്നു. ആറ് ഫോറും ഒരു സിക്‌സും സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് വന്നു.

KCN

more recommended stories