അധിനിവേശ കശ്മീരില്‍ നിന്ന് പിന്മാറണം; പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

യുനൈറ്റഡ് നാഷന്‍സ്: യു.എന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഭീകരവാദത്തെയും ഭീകരരേയും പിന്തുണക്കുന്നാണ് പാകിസ്ഥാന്റെ നിലപാടെന്ന് ഇന്ത്യ കുറ്റപ്പെടുത്തി.

പാക് അധിനിവേശ കശ്മീരില്‍ നിന്ന് പാകിസ്താന്‍ പിന്‍മാറണം. കൈവശം വെച്ചിരിക്കുന്ന പ്രദേശങ്ങള്‍ ഒഴിയണമെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. എല്ലാ രാജ്യങ്ങളുമായും ഇന്ത്യ ആഗ്രഹിക്കുന്നത് സമാധാനമാണ്. പാകിസ്ഥാനുമായും സമാധാനം ആഗ്ര ഹിക്കുന്നു. യു.എന്‍ നല്‍കിയതടക്കമുള്ള ആനുകൂല്യങ്ങള്‍ പാകിസ്ഥാന്‍ ദുരുപയോഗം ചെയ്യുകയാണ്. കശ്മീരില്‍ സാധാരണക്കാര്‍ക്കു പോലും സമാധാനം നഷ്ടപ്പെടുന്ന അവസ്ഥയാണെന്നും ഇന്ത്യന്‍ പ്രതിനിധി ഡോ. കാജല്‍ ഭട്ട് കൂട്ടിച്ചേര്‍ത്തു.

KCN

more recommended stories