മോഡലുകളുടെ മരണം:ഹോട്ടലുടമ ഉള്‍പ്പെടെ 5 പേര്‍ അറസ്റ്റില്‍

കൊച്ചി: പാലാരിവട്ടത്ത് മുന്‍ മിസ് കേരള ഉള്‍പ്പടെ മൂന്നുപേര്‍ അപകടത്തില്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ടും അഞ്ച് ജീവനക്കാരും അറസ്റ്റിലായി.പാലാരിവട്ടം പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തെളിവ് നശിപ്പിച്ച വകുപ്പ് ചുമത്തിയാണ് ഇദ്ദേഹത്തിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ഹോട്ടലിലെ ജീവനക്കാരെയും പ്രതികളാക്കുമെന്ന് പൊലീസ് അറിയിച്ചു. രാവിലെ ചോദ്യം ചെയ്യലിന് ഹാജരായപ്പോള്‍ റോയ് വയലാട്ട് ഹാജരാക്കിയ ഡിവിആറില്‍ കൃത്രിമത്വം കാണിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹോട്ടലില്‍ നടന്ന ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ മായ്ച്ചുകളഞ്ഞതായാണ് പൊലീസ് കണ്ടെത്തിയത്.

മുന്‍ മിസ് കേരള അടക്കമുള്ള മോഡലുകളുടെ കാറപകട മരണത്തില്‍ ദുരൂഹതകളില്ലെന്ന് പൊലീസ് രാവിലെ വ്യക്തമാക്കിയിരുന്നു. കേസില്‍ ചാര്‍ജ് ഷീറ്റ് ഉടന്‍ സമര്‍പ്പിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചിരുന്നു. മോഡലുകള്‍ പങ്കെടുത്ത ഡി.ജെ. പാര്‍ട്ടി നടന്ന നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ടിനെ രാവിലെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അപകടത്തില്‍ മരിച്ച അന്‍സി കബീറിന്റെ കുടുംബം പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പ്രതിപക്ഷനേതാവ് വി ഡി സതീശനും വിശദമായ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

KCN

more recommended stories