ഉദ്ഘാടന മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന് തോല്‍വി

മഡ്ഗാവ്: പുതിയ പരിശീലകനു കീഴില്‍ പുതിയ സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ കേരളാ ബ്ലാസ്റ്റേഴ്‌സിന് തോല്‍വിയോടെ തുടക്കം. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) എട്ടാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ രണ്ടാം സ്ഥാനക്കാരായ എടികെ മോഹന്‍ ബഗാനാണ് ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്തത്. രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് എടികെയുടെ വിജയം. പന്തടക്കത്തിലും പാസിങ്ങിലുമെല്ലാം മുന്നില്‍നിന്ന ബ്ലാസ്റ്റേഴ്‌സിനെ, ആക്രമണത്തിലെ കൃത്യതകൊണ്ടാണ് എടികെ മോഹന്‍ ബഗാന്‍ വീഴ്ത്തിയത്.

സൂപ്പര്‍താരം ഹ്യൂഗോ ബോമു ആദ്യ പകുതിയില്‍ നേടിയ ഇരട്ടഗോളുകളാണ് എടികെയ്ക്ക് മിന്നുന്ന വിജയം സമ്മാനിച്ചത്. 2, 39 മിനിറ്റുകളിലായിരുന്നു ബോമുവിന്റെ ഗോളുകള്‍. റോയ് കൃഷ്ണ (27, പെനല്‍റ്റി), ലിസ്റ്റന്‍ കൊളാസോ (50) എന്നിവരാണ് എടികെയുടെ മറ്റു ഗോളുകള്‍ നേടിയത്. ബ്ലാസ്റ്റേഴ്‌സിന്റെ ആശ്വാസ ഗോളുകള്‍ മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് (24), അര്‍ജന്റീന താരം ഹോര്‍ഹെ പെരേര ഡയസ് ((69) എന്നിവര്‍ നേടി. ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് 31ന് പിന്നിലായിരുന്നു.

പുതിയ പരിശീലകനു കീഴില്‍ പുതിയ സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ കേരളാ ബ്ലാസ്റ്റേഴ്‌സിന് തോല്‍വിയോടെ തുടക്കം. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) എട്ടാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ എടികെ മോഹന്‍ ബഗാനാണ് ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്തത്. (4-2)

KCN

more recommended stories