ആന്ധ്രയില്‍ വെള്ളപ്പൊക്കം,കേരളത്തിലൂടെയുള്ള 9 ട്രെയിനുകള്‍ റദ്ദാക്കി

അമരാവതി: ആന്ധ്ര- വിജയവാഡ ഡിവിഷനില്‍ മഴയും വെള്ളപ്പൊക്കവും കാരണം കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന ഒന്‍പത് ട്രെയിനുകള്‍ റദ്ദാക്കി. തിരുവനന്തപുരം ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ്, നാഗര്‍കോവില്‍ തിരുവനന്തപുരം ഷാലിമാര്‍ എക്‌സ്പ്രസ് എന്നിവ റദ്ദാക്കി.

ആലപ്പുഴ- ധന്‍ബാദ് ബൊക്കാറോ, നാഗര്‍കോവില്‍ മുംബൈ ബൈ വീക്കിലി, കൊച്ചുവേളി-ഗൊരഖ്പുര്‍ രപ്തിസാഗര്‍, തിരുവനന്തപുരം-സെക്കന്തരാബാദ് ശബരി, എറണാകുളം-ടാറ്റാനഗര്‍ എന്നീ എക്‌സ്പ്രസ് ട്രെയിനുകളും തിരുനെല്‍വേലി- ബിലാസ്പുര്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് ട്രെയിനും റദ്ദാക്കിയിട്ടുണ്ട്.

ധന്‍ബാദ് ആലപ്പുഴ ട്രെയിന്‍ ഭാഗികമായി റദ്ദ് ചെയ്തു. വെള്ളിയാഴ്ച ധന്‍ബാദില്‍നിന്നു പുറപ്പെട്ട ധന്‍ബാദ് ആലപ്പുഴ പ്രതിദിന ബൊക്കാറോ എക്‌സ്പ്രസ്, റൂര്‍ക്കല സ്റ്റേഷനില്‍ യാത്ര അവസിപ്പിച്ചു. കനത്ത മഴയില്‍ വിജയവാഡ, ഗുണ്ടകല്‍ റയില്‍വേ ഡിവിഷനുകളില്‍ പല സ്റ്റേഷനുകളും പാളങ്ങളും വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്.

KCN

more recommended stories