പ്രവാസി ഭദ്രത പദ്ധതി: 42 അപേക്ഷകള്‍ക്ക് അംഗീകാരം

കോവിഡ് പശ്ചാത്തലത്തില്‍ പ്രവാസി മലയാളികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ആശ്വാസമായാണ് സര്‍ക്കാര്‍ പ്രവാസി പദ്ധതി ആരംഭിച്ചത്. നോര്‍ക്ക റൂട്ട്‌സ്മായി സംയോജിച്ച് കുടുംബശ്രീ മുഖേനയാണ് പ്രവാസി ഭദ്രത പദ്ധതി ജില്ലയില്‍ നടപ്പാക്കുന്നത്. ഒരാള്‍ക്ക് പരമാവധി രണ്ടു ലക്ഷം രൂപയാണ് പദ്ധതി വഴി നല്‍കുന്നത്. മൂന്നുമാസം മൊറൊട്ടോറിയമുള്ള പലിശരഹിത വായ്പയുടെ തിരിച്ചടവ് 21 മാസമാണ്. നിലവില്‍ ജില്ലാ മിഷനില്‍ ആദ്യം ലഭിച്ച 52 അപേക്ഷകള്‍ പരിശോധിച്ചതില്‍ 42 എണ്ണം ജില്ലാതല സമിതി രൂപീകരിച്ച് അംഗീകരിച്ചു. ആദ്യഘട്ടത്തില്‍ വായ്പ അനുവദിച്ചവര്‍ക്കുള്ള 40 ലക്ഷം രൂപയാണ് വിതരണം ചെയ്യുന്നത്. തുടര്‍ന്നും പദ്ധതിയുടെ അപേക്ഷകള്‍ കുടുംബശ്രീ സി.ഡി.എസ് ഓഫീസുകളില്‍ സ്വീകരിക്കും.

KCN

more recommended stories