ബൈക്കില്‍ കടത്തുകയായിരുന്ന 24 കുപ്പി വിദേശ മദ്യവുമായി ഒരാള്‍ അറസ്റ്റില്‍

കാസര്‍കോട്: ബൈക്കില്‍ കടത്തുകയായിരുന്ന 24 കുപ്പി ഗോവന്‍ നിര്‍മ്മിത വിദേശ മദ്യവുമായി കട്ടത്തടുക്ക കോളനി ദേശത്ത് വെച്ച് പുത്തിഗെ, പഞ്ചാള ദേശം താമസം സീനപ്പറൈ മകന്‍ പ്രമീഷിനെ കുമ്പള എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എം.രാജീവനും സംഘവും ചേര്‍ന്ന് അറസ്റ്റു ചെയ്തു. പാര്‍ട്ടിയില്‍ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ജിജിത്ത്, സബിത്ത്, നസറുദ്ദീന്‍ ഡ്രൈസത്യന്‍ എന്നിവരുമുണ്ടായിരുന്നു. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

KCN

more recommended stories