ആരിക്കാടി കാര്‍ളെ പി.കെ നഗര്‍, തങ്ങള്‍ വീട് ചെക്ക് ഡാമിന്റെ പ്രവര്‍ത്തി ഉടന്‍ തുടങ്ങും: അഷ്റഫ് കര്‍ള

കുമ്പള : കാര്‍ളെ, പി കെ നഗര്‍, തങ്ങള്‍ വീട്, എന്നിവടങ്ങളില്‍ ചെക്ഡാമുമായി ബന്ധപ്പെട്ട് ഈ വര്‍ഷത്തെ 2021-22 കാസറഗോഡ് ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെക് ഡാം നിര്‍മിക്കുന്നതിനായി വികസനഫണ്ടില്‍ നിന്നും 6 ലക്ഷം രൂപ മാറ്റിവച്ചിരുന്നു. നാലുവരിപ്പാത ഹൈവേ വികസനവുമായി ബന്ധപെട്ടു പ്രസ്തുത സ്ഥലം നാഷണല്‍ ഹൈവേ അതൊരറ്റി ഏറ്റെടുത്തതിനാല്‍ തൊട്ടടുത്തന്നെയുള്ള മറ്റൊരു സ്ഥലത്ത് ബി സി ബി നിര്‍മ്മിക്കാനവാശ്യമായ സംവിധാനം ഉണ്ടാകുന്നതിനായി കാസര്‍ഗോഡ് ബ്ലോക്ക്പഞ്ചായത്തിലെ എഞ്ചിനിയര്‍ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. ഉടന്‍ തന്നെ ഇതിന്റെ പ്രവര്‍ത്തി തുടങ്ങന്‍ കഴിയുമെന്ന് കാസറഗോഡ് ബ്ലോക്ക് പഞ്ചയാത്ത് ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അഷ്റഫ് കര്‍ള അറിയിച്ചു.

വര്ഷങ്ങളായി ഈ പ്രദേശത്തെ ജനങ്ങളുടെ ആവശ്യവും മഴക്കാലമായാല്‍ വെള്ളം നിറഞ്ഞൊഴുകുകയും, വേനല്‍ കാലമായാല്‍ കടല്‍ വെള്ളം കയറി കൃഷികളടക്കം നശിക്കുകയും ചെയ്യുന്ന ഈ കനാലില്‍ കര്‍ഷകര്‍ കൃഷിയിറക്കാറില്ല ഇപ്പോള്‍. 2 കിലോമീറ്റര്‍ ദൈര്‍ഗ്യമുള്ള ഈ കനാല്‍ ചെക് ഡാം വരലോടെ ഈ പ്രദേശത്തുകാരുടെ ദീര്‍ഗ കാലത്തെ സ്വപ്നമാണ സാക്ഷാല്‍ക്കരിക്കപ്പെടുന്നത്.

KCN

more recommended stories