കുമ്പള കുണ്ടംങ്കാറടുക്ക കോളനിയില്‍ ത്വക്ക് രോഗ മെഡിക്കല്‍ ക്യാമ്പ് നടത്തി.

കുമ്പള: കുമ്പള സി.എച്ച് സിയുടെ അഭിമുഖ്യത്തില്‍ കുണ്ടംങ്കാറടുക്ക കോളനിയില്‍ ത്വക്ക് രോഗ മെഡിക്കല്‍ ക്യാമ്പ് നടത്തി.
പരിപാടി പഞ്ചായത്ത് പ്രസിഡന്റ് താഹിറ യൂസഫ് ഉദ്ഘാടനം ചെയ്തു.

ദേശീയ കുഷ്ഠരോഗ നിര്‍മ്മാര്‍ജപരിപാടിയുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
സമൂഹത്തില്‍ ഒളിഞ്ഞിരിക്കുന്ന കുഷ്ഠ രോഗ ലക്ഷണങ്ങള്‍ ഉള്ളവരെ നേരത്തെ കണ്ടെത്തി ചികിത്സ നല്‍കി രോഗ പകര്‍ച്ച തടയുകയാണ് ക്യാമ്പിന്റെ ലക്ഷ്യം .അംഗവൈകല്യം തടയഞ്ഞ് രോഗ പകര്‍ച്ച ഇല്ലാതാക്കാനും ഇതുമൂലം സാധിക്കും.

കുഷ്ീ രോഗം കണ്ടത്തുന്നതിനായി അശ്വമേധം പരിപാടിയുടെ സര്‍വ്വേ പഞ്ചായത്തില്‍ ആരംഭിച്ചു.പുരുഷ,സ്ത്രീ വളണ്ടിയര്‍മാര്‍ വീടുകള്‍ സന്ദര്‍ശിച്ച് ആളുകളെ പരിശോധന നടത്തുന്നുണ്ട്.2022 ഫെബ്രുവരിയില്‍ സര്‍വ്വേ പൂര്‍ത്തീകരിക്കും.

കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യസ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സക്കീന അബ്ദുല്ല അദ്ധ്യക്ഷം വഹിച്ചു.ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി.അഷ്‌റഫ്,ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ അഷ്‌റഫ് കര്‍ളെ,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പ്രേമാഷെട്ടി,ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യം സ്ഥിരംസമിതി ചെയര്‍മാന്‍ കൊഗ്ഗു,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗന്നിമോള്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബാലചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

ത്വക്ക് രോഗ വിദഗദ്ധ ഡോ: സാവിത്രി രോഗികളെ പരിശോധിച്ചു.
ജൂനിയര്‍ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആദര്‍ശ്,ജെ പി എച്ച്എന്‍ ശാരദ എസ്, ഫാര്‍മസിസ്റ്റ് രമ്യ ആശാപ്രവര്‍കരായ വീണ,ബല്‍ക്കീസ് എന്നിവര്‍ നേതൃത്വം നല്‍കി.
മരുന്ന് വിതരണവും നടത്തി.

ഫോട്ടോ: കുമ്പള സി എച്ച് സിയുടെ ആഭിമുഖ്യത്തില്‍ കുണ്ടംങ്കാറടുക്ക കോളനിയില്‍ വെച്ച് നടത്തിയ ത്വക്ക് രോഗ മെഡിക്കല്‍ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് താഹിറ യൂസഫ് ഉദ്ഘാടനം ചെയ്യുന്നു.

KCN

more recommended stories