കാസര്‍കോട് ജില്ലയില്‍ 79 പേര്‍ക്ക് കൂടി കോവിഡ്;62 പേര്‍ക്ക് കോവിഡ് നെഗറ്റീവായി

കാസര്‍കോട് ജില്ലയില്‍ 79 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന
62 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 629 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 716

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 3720പേര്‍
വീടുകളില്‍ 3312പേരും സ്ഥാപനങ്ങളില്‍ 408പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 3720പേരാണ്. പുതിയതായി190പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 934സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 666 ആന്റിജന്‍ 263 ട്രൂനാറ്റ് ) 1310 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 211 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 190 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 61 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ഇതുവരെ 141,836 കോവിഡ് സ്ഥിരീകരിച്ചത്. 139985 ഇതുവരെ കോവിഡ് നെഗറ്റീവായി

KCN

more recommended stories