ലോക എയ്ഡ്‌സ് ദിനാചരണം: ജനറല്‍ ആശുപത്രിയില്‍ റെഡ് റിബണ്‍ മാതൃകയില്‍ മെഴുക്തിരി തെളിയിച്ചു

കാസര്‍കോട്: ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ഉഷസ് എ.ആര്‍.ടി സെന്ററിന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ റെഡ് റിബണ്‍ മാതൃകയില്‍ മെഴുക് തിരി തെളിയിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. കെ.കെ രാജാറാം, ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ. ആമിന മുണ്ടോള്‍, എ.ആര്‍.ടി സെന്റര്‍ നോഡല്‍ ഓഫീസര്‍ ഡോ.പി കൃഷ്ണനായക്, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജനാര്‍ദ്ദനനായക്, മെഡിക്കല്‍ ഓഫീസര്‍ ഡോ.ഫാത്തിമ മുബീന, ഡോ.ബി നാരായണ നായക്, വി.അനില്‍ കുമാര്‍, സി.എ യൂസുഫ്, പ്രബിതബാലന്‍, ഫസിലുല്‍ റഹ്മാന്‍ ബി.എ, നയന, സി.എസ്.സി സ്റ്റാഫ് അംഗങ്ങള്‍
തുടങ്ങിയവര്‍ പങ്കെടുത്തു.

‘അസമത്വങ്ങള്‍ അവസാനിപ്പിക്കാം,
എയ്ഡ്‌സും മഹാമാരികളും ഇല്ലാതാക്കാം’ എന്ന തലക്കെട്ടില്‍ നാളെ ജനറല്‍ ആശുപത്രിയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. പോസ്റ്റര്‍ എക്‌സിബിഷന്‍, പോസ്റ്റര്‍ രചനാ മത്സരം, ക്വിസ്സ്, തുടങ്ങിയ ബോധവത്കരണ പരിപാടികള്‍ നടത്തും.
കൊമേഴ്‌സ്യല്‍ ആര്‍ട്ടിസ്റ്റ് അസോസിയേഷന്റെയും എ.ആര്‍.ടി സെന്ററിന്റെയും ആഭിമുഖ്യത്തില്‍ കൂട്ടചിത്രരചന നടത്തും

KCN

more recommended stories