പെരിയ കേസ്: മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമനെ കേസില്‍ പ്രതി ചേര്‍ത്തു

കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ കാസര്‍ക്കോട് മുന്‍ എം.എല്‍.എയും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ വി കുഞ്ഞിരാമനെ കേസില്‍ പ്രതി ചേര്‍ത്തു. കേസില്‍ 21-ാം പ്രതിയാണ്. കുഞ്ഞിരാമന്‍ അടക്കമുള്ളവര്‍ക്ക് കൊലപാതകത്തിലോ ഗൂഢാലോചനയിലോ പങ്കില്ല, എന്നാല്‍ കൊലയ്ക്ക് ശേഷം പ്രതികളെ സഹായിച്ചെന്ന് സിബിഐ. മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍ രണ്ടാം പ്രതി സജി ജോര്‍ജിനെ സ്റ്റേഷനില്‍ നിന്ന് ഇറക്കി കൊണ്ടുപോയി, കുഞ്ഞിരാമനൊപ്പം രാഘവനും ഭാസ്‌കരനുമുണ്ടായയിരുന്നു. വീണ്ടും ചോദ്യം ചെയ്യും. നിലവില്‍ അറസ്റ്റില്‍ ആയവരില്‍ സുരേന്ദ്രന്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത വ്യക്തി. ഗോപന്‍ വെളുത്തോളി പ്രതികള്‍ക്ക് താമസസൗകര്യം ഒരുക്കി.

KCN

more recommended stories