കാസര്‍കോട് ജില്ലാ ഷട്ടില്‍ ബാഡ്മിന്റണ്‍ അസ്സോസിയേഷന്‍ അമ്പയറിംഗ് കോച്ചിംഗ് വര്‍ക്ക്‌ഷോപ്പിന് തുടക്കമായി

കാസര്‍കോട്: കാസര്‍കോട് ജില്ലാ ഷട്ടില്‍ ബാഡ്മിന്റണ്‍ അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ബാഡ്മിന്റണ്‍ അമ്പയര്‍മാരെ തിരഞ്ഞെടുക്കുന്നതിന് മുന്നോടിയായി Introduction to Laws of Badminton and Umpiring കോഴ്‌സിന് തുടക്കമായി

ബാഡ്മിന്റെണ്‍ വേള്‍ഡ് ഫെഡറേഷന്‍ അംഗീകൃത പരിശീലകനും യു.എ.ഇ ബാഡ്മിന്റണ്‍ ഫെഡറേഷന്റ നാഷണല്‍ സെര്‍ട്ടിഫൈഡ് റഫറിയും അമ്പയറുമായ സിറാജ് ചൂരിയാണ് പരിശീലനം നല്‍കുന്നത്.

കാസര്‍കോട് ജില്ലാ ഷട്ടില്‍ ബാഡ്മിന്റണ്‍ അസ്സോസിയേഷന്‍ന്റെ ഔദ്യോഗിക അമ്പയര്‍ പാനല്‍ ഉണ്ടാകുന്നതിനും ഫെബ്രുവരിയില്‍ സംസ്ഥാന ബാഡ്മിന്റെണ്‍ അസ്സോസിയേഷന്‍ നടത്തുന്ന ക്യാമ്പിലേക്ക് ഈ ക്യാമ്പില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് യോഗ്യത ലഭിക്കും.

കാസര്‍കോട് കാപ്പിറ്റോള്‍ ഇന്നില്‍ വെച്ച് നടന്ന ചടങ്ങില്‍ സംസ്ഥാന ബാഡ്മിന്റണ്‍ അസ്സോസിയേഷന്‍ എക്‌സിക്യുട്ടിവ് അംഗം അഡ്വക്കേറ്റ് പി.എ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഫൈസല്‍ ചട്ടഞ്ചാല്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ നോമിനീ ഗഫൂര്‍ ബേവിഞ്ച, മഹ്മൂദ് ആഡ് സ്‌പോട്, ഹസ്സന്‍ ചൈന എന്നിവര്‍ സംസാരിച്ചു. പ്രസാദ് എ.എസ്.എന്‍ സ്വാഗതവും ഹസ്സന്‍ എം.എസ് നന്ദിയും പറഞ്ഞു.

KCN

more recommended stories