മാലിക് ദീനാര്‍ യതീംഖാന അമ്പതാം വാര്‍ഷികത്തിന് ആവേശകരമായ തുടക്കം

തളങ്കര: ദഖീറത്തുല്‍ ഉഖ് റാ സംഘത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മാലിക് ദീനാര്‍ യതീംഖാനയുടെ അമ്പതാം വാര്‍ഷികാഘോഷത്തിന് തുടക്കമായി. കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് കൂടിയായ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉല്‍ഘാടനം ചെയ്തു. അനാഥ സംരക്ഷണം ഏറ്റവും മഹത്തായ സേവനമാണെന്ന് അദ്ദേഹം പറഞ്ഞു.
ദഖീറത്തുല്‍ ഉഖ്‌റാ സംഘം പ്രസിഡണ്ട് ടി. ഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.എ. ഷാഫി, മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍, നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍, സംഘം വൈസ് പ്രസിഡണ്ടുമാരായ മീത്തല്‍ അബ്ദുല്ല, എന്‍.കെ. അമാനുല്ല, സെക്രട്ടറിമാരായ റൗഫ് പള്ളിക്കല്‍, ബി.യു. അബ്ദുല്ല, സ്‌കൂള്‍ മാനേജര്‍ എം.എ. ലത്തീഫ്, മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി പ്രിന്‍സിപ്പല്‍ അബ്ദുല്‍ ബാരി ഹുദവി, പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ടി.എ. അബൂബക്കര്‍, എസ്.എസ്. ഹംസ തുടങ്ങിയവര്‍ സംസാരിച്ചു. യതീംഖാന മാനേജര്‍ ഹാജി തളങ്കര നന്ദി പറഞ്ഞു. രാവിലെ സംഘം പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല പതാക ഉയര്‍ത്തി. മാലിക് ദീനാര്‍ മഖാം സിയാറത്തിന് പള്ളി ഇമാം ഹാഫിള് ബാസിത്ത് ഹുദവി നേതൃത്വം നല്‍കി, സംഘത്തിന് നെച്ചിപ്പടുപ്പ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഉപഹാരം ഫവാസ് സമ്മാനിച്ചു.

KCN

more recommended stories