തദ്ദേശ ഉപതെരഞ്ഞെടുപ്പ്: വോട്ടു ചെയ്യുന്നതിന് എട്ടിനം തിരിച്ചറിയല്‍ രേഖകള്‍

കാഞ്ഞങ്ങാട് നഗരസഭയിലെ 30-ാം നമ്പര്‍ ഒഴിഞ്ഞവളപ്പ് വാര്‍ഡിലേക്ക് ഡിസംബര്‍ ഏഴിന് നടത്തുന്ന വോട്ടെടുപ്പിന് സമ്മതിദായകര്‍ക്ക് എട്ടിനം തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്,ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചുള്ള എസ്.എസ്.എല്‍.സി.ബുക്ക്, ദേശസാല്‍കൃത ബാങ്ക് ആറുമാസകാലയളവിന് മുമ്പു വരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയാണ് തിരിച്ചറിയല്‍ രേഖകള്‍.
വോട്ടെടുപ്പ് രാവിലെ ഏഴിന് ആരംഭിച്ച് വൈകിട്ട് ആറിന് അവസാനിക്കും. കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് തിരഞ്ഞെടുപ്പ് നടത്തുക. വോട്ടര്‍മാര്‍ക്ക് മാസ്‌ക് നിര്‍ബന്ധം. പോളിംഗ് ബൂത്തില്‍ പ്രവേശിക്കുമ്പോഴും തിരികെ ഇറങ്ങുമ്പോഴും സാനിട്ടൈസര്‍ ഉപയോഗിക്കണം. സാമൂഹ്യ അകലവും പാലിക്കണം. വോട്ടെണ്ണല്‍ എട്ടിന് രാവിലെ 10 മണിക്ക് ആരംഭിക്കും. ഫലം കമ്മീഷന്റെ ഹഴെലഹലരശേീി.സലൃമഹമ.ഴീ്.ശി സൈറ്റില്‍ ട്രെന്‍ഡില്‍ ലഭ്യമാകും.
ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിയോജക മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും പോളിങ്ങ് സ്റ്റേഷനായി നിശ്ചയിച്ചിട്ടുള്ള മരക്കാപ്പു കടപ്പുറം ജിഎഫ്എച്ച്എസിനും ഡിസംബര്‍ ഏഴിന് അവധിയാണ്.

KCN

more recommended stories