മന്ത്രി എകെ ശശീന്ദ്രന് കേരളഹൗസില്‍ വീണു പരിക്കേറ്റു

ന്യൂഡല്‍ഹി: മന്ത്രി എകെ ശശീന്ദ്രന് പരിക്ക്. ഡല്‍ഹിയിലെ കേരള ഹൗസില്‍ വീണാണ് മന്ത്രിക്ക് പരിക്കേറ്റത്.കൈവിരലുകള്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. മന്ത്രിക്ക് ഡോക്ടര്‍മാര്‍ രണ്ടാഴ്ചത്തെ വിശ്രമം നിര്‍ദേശിച്ചു. ഇതോടെ ഡല്‍ഹിയിലെ പരിപാടികള്‍ റദ്ദാക്കി അദ്ദേഹം നാട്ടിലേക്ക് തിരിച്ചു. എന്‍സിപിയുടെ ദേശിയ സമിതിയില്‍ പങ്കെടുക്കുന്നതിനായാണ് ശശീന്ദ്രന്‍ ഡല്‍ഹിയില്‍ എത്തിയത്.

KCN

more recommended stories