പി.എ.വൈ.ജി മാര്‍ച്ച് വരെ നീട്ടി: 1.56 കോടി വീടുകള്‍ക്ക് 1.25 കോടി കേന്ദ്രവിഹിതം

ന്യൂഡല്‍ഹി : പ്രധാനമന്ത്രി ആവാസ് യോജനഗ്രാമീണ്‍ (പിഎംഎവൈജി) 2024 മാര്‍ച്ച് വരെ തുടരുന്നതിനു കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഗ്രാമപ്രദേശങ്ങളിലെ എല്ലാവര്‍ക്കും പാര്‍പ്പിടം ഉറപ്പാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയില്‍ 2.95 കോടി വീടുകളാണ് ഉദ്ദേശിച്ചിരുന്നത്. ഇതില്‍ ശേഷിക്കുന്ന 1.56 കോടി വീടുകള്‍ക്കു സാമ്പത്തിക സഹായം നല്‍കുമെന്ന് മന്ത്രി അനുരാഗ് ഠാക്കൂര്‍ അറിയിച്ചു. ആകെ പദ്ധതിച്ചെലവായ 2.17 ലക്ഷം കോടി രൂപയില്‍ 1.25 ലക്ഷം കോടി രൂപയാണ് കേന്ദ്രവിഹിതം. 73,475 കോടി രൂപ സംസ്ഥാന വിഹിതമാണ്. നബാര്‍ഡിനുള്ള പലിശ തിരിച്ചടവിനായി 18,676 കോടി രൂപ അധികമായി വേണമെന്നും അനുരാഗ് ഠാക്കൂര്‍ അറിയിച്ചു.

കെന്‍ബെത്വ നദീജല പദ്ധതിയുടെ സംയോജനത്തിനും കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. 103 മെഗാവാട്ട് ജലവൈദ്യുതിയും 27 മെഗാവാട്ട് സൗരോര്‍ജവും ഉല്‍പാദിപ്പിക്കുന്ന പദ്ധതി. 44,605 കോടി രൂപ ചെലവില്‍ 8 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും. മധ്യപ്രദേശിലെ ഛത്തര്‍പൂര്‍, പന്ന, ടികാംഗഡ് എന്നിവിടങ്ങളിലെ വരള്‍ച്ച ബാധിത പ്രദേശങ്ങളിലും ഉത്തര്‍പ്രദേശിലെ ബന്ദ, മഹോബ, ഝാന്‍സി എന്നിവിടങ്ങളിലെ ജലക്ഷാമത്തിനും ഇതോടെ പരിഹാരമാകും.

KCN

more recommended stories