യഥാര്‍ത്ഥ പബ്ജി ഗെയിം ഇനി സൗജന്യമായി കളിക്കാം; പ്രഖ്യാപനവുമായി ക്രാഫ്റ്റണ്‍

യഥാര്‍ത്ഥ പ്ലെയര്‍ അണ്‍നൗണ്‍ ബാറ്റില്‍ ഗ്രൗണ്ട്സ് അഥവാ ‘പബ്ജി’ സൗജന്യ ഗെയിം ആയി മാറുന്നു. 2022 ജനുവരി 12 മുതല്‍ ഗെയിം സൗജന്യമായി എല്ലാവര്‍ക്കും കളിക്കാന്‍ സാധിക്കുമെന്ന് നിര്‍മാതാക്കളായ ക്രാഫ്റ്റണ്‍ വ്യാഴാഴ്ച പ്രഖ്യാപിച്ചു.

2017ല്‍ ഗെയിമിങ് പ്ലാറ്റ്ഫോമായ സ്റ്റീമില്‍ അവതരിപ്പിക്കപ്പെട്ടത് മുതല്‍ പണം നല്‍കി മാത്രം കളിക്കാന്‍ സാധിക്കുന്ന ഗെയിം ആയിരുന്നു പബ്ജി. വളരെ പെട്ടെന്ന് തന്നെ ആഗോള തലത്തില്‍ ഗെയിമര്‍മാര്‍ക്കിടയില്‍ ഇത് ജനപ്രീതി നേടിയെടുത്തു. എപ്പിക് ഗെയിംസിന്റെ ഫോര്‍ട്ട്നൈറ്റ് ഗെയിമില്‍ സൗജന്യ ബാറ്റില്‍ റോയേല്‍ മോഡ് നിര്‍മിക്കുന്നതിന് ഈ ഗെയിം പ്രചോദനമായി മാറി.

പബ്ജിയുടെ മൊബൈല്‍ പതിപ്പ് നേരത്തെ തന്നെ ഇന്‍ ആപ്പ് പര്‍ച്ചേസുകളൊടു കൂടി സൗജന്യമായി കളിക്കാന്‍ സാധിക്കുന്നുണ്ട്. ഇതേ മാതൃകയില്‍ തന്നെയാണ് യഥാര്‍ഥ പബ്ജി സൗജന്യമാക്കാന്‍ പോവുന്നത്

പബ്ജിയുടെ മൊബൈല്‍ പതിപ്പ് നേരത്തെ തന്നെ ഇന്‍ ആപ്പ് പര്‍ച്ചേസുകളൊടു കൂടി സൗജന്യമായി കളിക്കാന്‍ സാധിക്കുന്നുണ്ട്. ഇതേ മാതൃകയില്‍ തന്നെയാണ് യഥാര്‍ഥ പബ്ജി സൗജന്യമാക്കാന്‍ പോവുന്നത്

നിലവില്‍ പബ്ജിയ്ക്ക് പണം നല്‍കിയ ഗെയിമര്‍മാര്‍ക്ക് ബാറ്റില്‍ഗ്രൗണ്ട് പ്ലസും ഇന്‍ഗെയിം- ഐറ്റംസും ഉള്‍പ്പെടുന്ന സ്പെഷ്യല്‍ പാക്ക് നല്‍കും.

പബ്ജി റിലീസ് ചെയ്തത് മുതല്‍ 7.5 കോടി കോപ്പികള്‍ വിറ്റഴിഞ്ഞിട്ടുണ്ടെന്നാണ് ക്രാഫ്റ്റണ്‍ ക്രിയേറ്റീവ് ഡയറക്ടര്‍ പറയുന്നത്. ഇതിന്റെ മൊബൈല്‍ പതിപ്പ് 100 കോടിയിലേറെ തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. അടുത്തിടെയാണ് പബ്ജി-ന്യൂസ്റ്റേറ്റ് എന്ന പേരില്‍ രണ്ടാമത്തെ സൗജന്യ ഗെയിം അവതരിപ്പിച്ചത്.

KCN

more recommended stories