വിശ്വം ജയിച്ച് കാള്‍സന്‍; തുടര്‍ച്ചയായ അഞ്ചാം തവണയും ലോക ചെസ് ചാമ്പ്യന്‍

ദുബായ്: രണ്ടാം വയസ്സില്‍ സങ്കീര്‍ണമായ ജിഗ്‌സോ പസിലുകള്‍ സോള്‍വ് ചെയ്യുകയും നാലാം വയസ്സില്‍ 10 വയസ്സിനുമേലുള്ളവര്‍ക്കുള്ള ലെഗോ സെറ്റുകള്‍ ശരിയായി ചിട്ടപ്പെടുത്തുകയും ചെയ്തിരുന്നു മാഗ്‌നസ് കാള്‍സന്‍. അഞ്ചാം വയസ്സില്‍ എല്ലാ ലോകരാഷ്ട്രങ്ങളുടെയും പേരുകള്‍, തലസ്ഥാനങ്ങള്‍, കൊടികള്‍, ജനസംഖ്യ എന്നിവ ഹൃദിസ്ഥമാക്കി. പിതാവില്‍നിന്ന് ചെസ്സിന്റെ കരുനീക്കങ്ങള്‍ അഞ്ചാം വയസ്സില്‍തന്നെ പഠിച്ച മാഗ്‌നസ് ആദ്യകാലത്ത് കളിയില്‍ താത്പര്യം കാണിച്ചില്ലെങ്കിലും പിന്നീട് തന്റെ മൂന്ന് സഹോദരിമാരെ തോല്‍പ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ചെസ്സില്‍ ശ്രദ്ധ പതിപ്പിച്ചുതുടങ്ങി.
മാഗ്‌നസിന് 10 വയസ്സായതോടെ നോര്‍വേയുടെ ഏറ്റവും മികച്ച ചെസ് താരം ഗ്രാന്‍ഡ് മാസ്റ്റര്‍ സിമണ്‍ അജെസ്റ്റീന്‍ ആ ബാലന്റെ പരിശീലകനായി മാറി. ഒരു അസാമാന്യപ്രതിഭയുടെ ഉയരങ്ങളിലേക്കുള്ള കുതിപ്പാണ് പിന്നീട് ചെസ് ലോകം കണ്ടത്. പതിമ്മൂന്നാം വയസ്സില്‍ ഇന്റര്‍നാഷണല്‍ മാസ്റ്ററും പതിനഞ്ചാം വയസ്സില്‍ ഗ്രാന്‍ഡ് മാസ്റ്ററുമായി മാറിയ മാഗ്‌നസ് പത്തൊമ്പതാം വയസ്സില്‍ ലോക ഒന്നാം നമ്പര്‍ കളിക്കാരനാകുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി.

KCN

more recommended stories