സദാചാര പോലീസ് ചമഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമം: നാല് പേര്‍ അറസ്റ്റില്‍

മംഗളൂരു: മംഗളൂരുവില്‍ സദാചാര പോലീസ് ചമഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള അക്രമം. നാല് പേരെ അറസ്റ്റ് ചെയ്തു. പ്രകാശ്, രാഘവേന്ദ്ര, രഞ്ജിത്ത്, പവന്‍ എന്നിവരാണ് അറസ്റ്റിലായത്. മംഗളൂരുവില്‍ ബസില്‍ ഒരുമിച്ച് യാത്ര ചെയ്തതിന് വ്യത്യസ്ത മതസ്ഥരായ ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും തടഞ്ഞുവച്ച് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

KCN

more recommended stories