കാഞ്ഞങ്ങാട് അതിദാരിദ്ര്യരെ കണ്ടത്തുന്നതിനുള്ള പരിശോധന തുടങ്ങി

അഞ്ചുവര്‍ഷം കൊണ്ട് അതിദാരിദ്ര്യം ഇല്ലാതാക്കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭയില്‍ ജനകീയ സര്‍വ്വെക്ക് തുടക്കമായി.
അതിദാരിദ്ര്യരെ കണ്ടെത്തുകയെന്ന ലക്ഷ്യം കൃത്യതയോടെ നിറവേറ്റാന്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും ഉദ്യോഗസ്ഥന്മാരും ഉള്‍പ്പെടെ വളരെ ഫലപ്രദമായ രീതിയില്‍ പ്രവര്‍ത്തിക്കണമെന്നും
സര്‍ക്കാര്‍ നിശ്ചയിച്ച സമയക്രമം പാലിച്ചും ജനകീയ ക്യാമ്പയിനായാണ് നഗരസഭ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത് നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടൊപ്പം രണ്ട് സന്നദ്ധപ്രവര്‍ത്തകരുടേയും സേവനം ലഭ്യമാക്കി ഒരാഴ്ചകൊണ്ട് മുഴുവന്‍ പരിശോധന പൂര്‍ത്തികരിക്കാനാവുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത ടീച്ചര്‍ പറഞ്ഞു.നഗരസഭ തല പരിശോധനക്ക് മേലാംങ്കോട്ട് നിന്നാണ് തുടക്കം കുറിച്ചത്.

KCN

more recommended stories