ഇതാണ് നന്മ: കീരിക്ക് രക്ഷകനായി കാര്‍ത്തിക്

കാസര്‍കോട്: സ്ഥലം പെര്‍ലടുക്കം. അമിത വേഗതയില്‍ ഒരു വാഹനം റോഡിലൂടെ ചീറിപ്പാഞ്ഞ് വരികയായിരുന്നു. റോഡ് മുറിച്ചു കടക്കുവാന്‍ ശ്രമിക്കുകയായിരുന്നു ഒരു പാവം കീരി. വാഹനം കീരി ശ്രദ്ധിച്ചില്ല, കണ്ണടച്ചു തുറക്കും മുന്‍പെ കീരിയെ ഇടിച്ചിട്ട് ആ വാഹനം ചീറിപ്പാഞ്ഞ് പോയി. അസ്ഥികള്‍ നുറുങ്ങി ജീവന് വേണ്ടി പിടയുകയായിരുന്നു കീരിയെ കണ്ടിട്ടും കാണാത്തതു പോലെ പലരും മുഖം തിരിച്ച് കടന്ന് പോയി. എന്നാല്‍ മനുഷ്യ സ്നേഹം മരവിച്ചിട്ടില്ലാത്ത ഒരാള്‍ അവിടെയുണ്ടായിരുന്നു.കൊളത്തൂര്‍ സ്വദേശിയും, ബാര്‍ബര്‍ കട നടത്തിപ്പ് കാരനുമായ കാര്‍ത്തിക് ആയിരുന്നു അത്. ജീവന് വേണ്ടി പിടയുകയായിരുന്നു കീരിയെ കയ്യില്‍ കോരിയെടുത്ത് കാര്‍ത്തിക് പരിചരിച്ചു. ഇടന്‍ സമീപത്തെ കടയില്‍ നിന്നും വെള്ളം വാങ്ങി കീരിയുടെ വായിലേക്ക് ഒഴിച്ചു നല്‍കി. നന്മയുടെ പ്രകാശം പരത്തുന്ന കാഴച്ചയായിരുന്നു അത്. മികച്ച പരിചരണം ലഭിച്ചപ്പോള്‍ കീരിയൊന്നുഷാറായി. നന്ദിയോടെ ആ ജീവി കാര്‍ത്തിക്കിനെ നോക്കി, പിന്നെ പതിയെ ഇടവഴിയിലേക്ക് മറഞ്ഞു.

KCN

more recommended stories