പെരിയ എസ്.എന്‍ കോളേജില്‍ തൊഴില്‍മേള സംഘടിപ്പിച്ചു

കാസര്‍കോട്: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ദീന്‍ ദയാല്‍ ഉപാധ്യയ ഗ്രാമീണ്‍ കൗശല്യ യോജന പദ്ധതിയില്‍ പെരിയ എസ്.എന്‍ കോളേജില്‍ തൊഴില്‍ മേള സംഘടിപ്പിച്ചു. മുന്‍ വര്‍ഷങ്ങളില്‍ പദ്ധതിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച തൊഴില്‍ നല്‍കിയ സ്ഥാപനങ്ങളെ ചടങ്ങില്‍ ആദരിച്ചു. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഡോ .വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കുടുബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എസ്.എന്‍ ട്രസ്റ്റ് ചെയര്‍മാന്‍ രാജന്‍ പെരിയ, പ്രകാശന്‍ പാലാഴി, ബൈജു ആയടത്തില്‍, എം രേഷ്മ, ഐശ്വര്യ കുമാരന്‍, ശ്രീരാജ് സി.കെ, സോണി ജോസഫ്, ഖാലിദ് മന്‍സൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി കുടുംബശ്രീ മിഷന്‍ വഴി നടപ്പിലാക്കുന്ന നൈപുണ്യ വികസന പരിശീലന പരിപാടിയായ ദീന്‍ ദയാല്‍ ഉപാധ്യയ ഗ്രാമീണ്‍ കൗശല്യ യോജന പദ്ധതി. ബാങ്കിംങ്ങ് ആന്റ് അക്കൗണ്ടിങ്ങ്, ഫാഷന്‍ ഡിസൈനിംങ്ങ്, ഹോസ്പിറ്റാലിറ്റി ഫ്രണ്ട് ഓഫീസ് മാനേജ്മെന്റ് തുടങ്ങിയ കോഴ്സുകള്‍ പഠിച്ചിറങ്ങിയ, പഠിച്ചു കൊണ്ടിരിക്കുന്ന 300 ഓളം വിദ്യാര്‍ത്ഥികളാണ് തൊഴില്‍മേളയില്‍ പങ്കെടുത്തത്.

KCN

more recommended stories