സര്‍ക്കാര്‍ ഡയറി ഇനി ഡിജിറ്റല്‍ രൂപത്തില്‍

കേരള സര്‍ക്കാരിന്റെ 2022 ലെ ഡയറിയും ഡിജിറ്റല്‍ കലണ്ടറും ഇനി മൊബൈല്‍ ആപ്പ് ആയി ലഭിക്കും. ചീഫ് സെക്രട്ടറി ഡോ: വി.പി. ജോയ് ആപ്പിന്റെ പ്രകാശനം നിര്‍വഹിച്ചു. പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ സംബന്ധിച്ചു.സര്‍ക്കാര്‍ ഡയറിയില്‍ ലഭിക്കുന്ന എല്ലാ വിവരങ്ങളും ആപ്പില്‍ ലഭ്യമാണ്. ഡിജിറ്റല്‍ പ്ലാനറായി ആപ്പ് ഉപയോഗിക്കാം. നിലവില്‍ കേരള സര്‍ക്കാര്‍ പോര്‍ട്ടലായ kerala.gov.in ല്‍ നിന്ന് ആപ്പിന്റെ ആന്‍ഡ്രോയ്ഡ് പതിപ്പ് ഡൗണ്‍ലോഡ് ചെയ്യാം. സി – ഡിറ്റാണ് ആപ്പ് തയാറാക്കിയത്. പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ആപ്പ് ഉടന്‍ ലഭ്യമാകും.

KCN

more recommended stories