മതില്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു

തിരുവനന്തപുരം: വര്‍ക്കല മേല്‍വെട്ടൂരില്‍ മതില്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ രക്ഷപ്പെടുത്തിയവരില്‍ ഒരാള്‍ മരിച്ചു. നിര്‍മാണത്തൊഴിലാളിയായ സുബി എന്ന് വിളിക്കുന്ന വികാസ്(35) ആണ് മരിച്ചത്.

എസ്എന്‍ മിഷന്‍ കോളനിക്കടുത്ത് ഉദയ നഗറില്‍ മതില്‍ നിര്‍മാണത്തിനിടെ വൈകിട്ട് നാലരയോടെയാണ് ദുരന്തം സംഭവിച്ചത്. പോളച്ചിറ സ്വദേശിയായ ഉണ്ണി ആശുപത്രിയില്‍ ചികില്‍സയിലാണ്.

KCN

more recommended stories