ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച് വിരാട് കോഹ്‌ലി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ച് വിരാട് കോലി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര നഷ്ടമായ ശേഷമാണ് താരത്തിന്റെ ഈ തീരുമാനം. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലാണ് കോഹ്‌ലി സ്ഥാനമൊഴിയുന്നതായി അറിയിച്ചത്.

നേരത്തെ ട്വന്റി 20 ലോകകപ്പിനു ശേഷം അദ്ദേഹം ഇന്ത്യന്‍ ട്വന്റി 20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനവും ഒഴിഞ്ഞിരുന്നു. ഇതിനു പിന്നാലെ ബിസിസഐ അദ്ദേഹത്തെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും മാറ്റിയിരുന്നു. ഇതിനെ തുടര്‍ന്ന് ഏതാനും വിവാദങ്ങളും ഉണ്ടായി.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്ക് മുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചീഫ് സെലക്ടറും മറ്റു സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് രോഹിത് ശര്‍മയെ ഏകദിന ക്യാപ്റ്റനായി തിരഞ്ഞെടുത്ത ശേഷമാണ് അക്കാര്യം തന്നെ അറിയിച്ചതെന്നും അതിന് മുമ്പ് താനുമായി ചര്‍ച്ച പോലും നടത്തിയില്ലെന്നും കോഹ്‌ലി ചൂണ്ടിക്കാണിച്ചിരുന്നു. ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിന് ഒന്നര മണിക്കൂര്‍ മുമ്പ് മാത്രമാണ് താന്‍ ഇക്കാര്യം അറിഞ്ഞതെന്നും താരം വ്യക്തമാക്കി. ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റിയതിലുള്ള അതൃപ്തി കോഹ്‌ലി
പ്രകടിപ്പിച്ചത് ഇക്കാര്യത്തിലാണ്.

ഇതിനു പിന്നാലെയാണ് ഇപ്പോള്‍ കോഹ്‌ലി ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനവും രാജിവെച്ചിരിക്കുന്നത്.

KCN

more recommended stories