കര്‍ഷകശ്രീ മില്‍ക്ക് കസ്റ്റമേഴ്‌സ് മീറ്റ് കാഞ്ഞങ്ങാട്ട് നടന്നു

കാഞ്ഞങ്ങാട്: കര്‍ഷകശ്രീ മില്‍ക്ക് കസ്റ്റമേഴ്‌സ് മീറ്റ് കാഞ്ഞങ്ങാട് വ്യാപാര ഭവന്‍ ഹാളില്‍ നടന്നു. കാഞ്ഞങ്ങാട് നഗരസഭാ അധ്യക്ഷ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. കൊവിഡ് മാനദണ്ഡങ്ങല്‍ പാലിച്ചു നടത്തിയ ചടങ്ങില്‍ കാഞ്ഞങ്ങാട് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് സി.യൂസഫ് ഹാജി അധ്യക്ഷത വഹിച്ചു. പത്രം, ആരോഗ്യം, വ്യാപാരം തുടങ്ങിയ മേഘലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച ആളുകളെ അവാര്‍ഡ് നല്‍കി ആദരിച്ചു. സീനിയര്‍ പത്രപ്രവര്‍ത്തകരായ അരവിന്ദന്‍ മാണിക്കോത്ത്, ടി.കെ.നാരായണന്‍, മാനുവല്‍ കുറിച്ചിത്താനം, എന്‍ ഗംഗാദരന്‍, പി.പ്രവീണ്‍, ടി.മുഹമ്മദ് അസ്ലം, കെ.എ.ജയരാജ്, പ്രദീപ് കണ്ണോത്ത്, എന്നിവരെയും പഴയകാല വ്യാപാരികളായ എച്ച്. ഗുരുഭത്ത് പൈ, പി.എം.ഹസ്സന്‍ ഹാജി, പി.ടി.സൈമണ്‍ എന്നിവരെയും ആരോഗ്യത്തില്‍ ഡോ.രംദാസിനെയുമാണ് ആദരിച്ചത്. കര്‍ഷകശ്രീ ഡയറക്ടര്‍ ഇ.അബ്ദുല്ല കുഞ്ഞി, നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.വി.സുജാതയ്ക്ക് സ്നേഹോപഹാരം നല്‍കി.
അംഗത്വ സര്‍ട്ടിഫിക്കേറ്റ് കാഞ്ഞങ്ങാട് വ്യാപാര വ്യവസായി പ്രസിഡന്റ്, കള്ളാര്‍ സുബൈറിന് നല്‍കി ഉദ്ഘാടനം ചെയ്തു. വ്യാപരികള്‍ക്കുള്ള നറുക്കെടുപ്പും നടത്തി. കാഞ്ഞങ്ങാട് യൂണിറ്റ് സെക്രട്ടറി സി.എ.പീറ്റര്‍, മോഹനന്‍ വല്ലൂര്‍ തുടങ്ങിയവരും ചടങ്ങില്‍ സംസാരിച്ചു.

കര്‍ഷകശ്രീ മില്‍ക്ക് കസ്റ്റമേഴ്‌സ് മീറ്റ് കാഞ്ഞങ്ങാട് വ്യാപാര ഭവന്‍ ഹാളില്‍ നടന്നു. കാഞ്ഞങ്ങാട് നഗരസഭാ അധ്യക്ഷ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് സി.യൂസഫ് ഹാജി അധ്യക്ഷത വഹിച്ചു

KCN

more recommended stories