നടിയെ പീഡിപ്പിച്ച കേസ്: മാപ്പുസാക്ഷി കോടതിയില്‍

കൊച്ചിയില്‍ നടിയെ പീഡിപ്പിച്ച കേസിലെ മാപ്പുസാക്ഷി കാസര്‍കോട് സ്വദേശി വിപിന്‍ ലാല്‍ കോടതിയില്‍. ദിലീപിന് അനുകൂലമായി മൊഴി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നിലച്ചെന്ന് ആക്ഷേപം. ‘അന്വേഷണം തുടങ്ങി ഒരു വര്‍ഷമായിട്ടും കുറ്റപത്രം പോലും സമര്‍പ്പിച്ചില്ല’. കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എയുടെ ഓഫിസ് സെക്രട്ടറി പ്രദീപ് കോട്ടാത്തല ഭീഷണിപ്പെടുത്തിയെന്നതാണ് കേസ്. ഹൊസ്ദുര്‍ഗ് ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കി, 28ന് പരിഗണിക്കും.

ബേക്കല്‍ പൊലീസ് പ്രദീപിനെ അറസ്റ്റ് ചെയ്തിരുന്നു, പിന്നീട് ജാമ്യം ലഭിച്ച് പുറത്തിറങ്ങി. ലോക്കല്‍ പൊലീസ് കൃത്യമായി അന്വേഷിച്ച കേസില്‍ ക്രൈംബ്രാഞ്ച് ഒന്നും ചെയ്തില്ലെന്ന് ഹര്‍ജിയില്‍ വിപിന്‍ ലാല്‍. കോട്ടയം ക്രൈംബ്രാഞ്ച് യൂണിറ്റിന് ആയിരുന്നു അന്വേഷണച്ചുമതല.

KCN

more recommended stories