‘ആശ്രയ’; ഡോക്യുമെന്ററിയുടെ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു

കാസര്‍കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ കാരുണ്യ പദ്ധതിയായ ട്രേഡേഴ്സ് ഫാമിലി വെല്‍ഫെയര്‍ ബെനിഫിറ്റ് സ്‌കീമിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പദ്ധതിയെപ്പറ്റി ഡോക്യുമെന്ററി നിര്‍മ്മിക്കുന്നു. ‘ആശ്രയ’ ഡോക്യൂമെന്ററിയുടെ സ്വിച്ചോണ്‍ കര്‍മ്മം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫ് നിര്‍വ്വഹിച്ചു.

കാസര്‍കോട്് ജില്ല വ്യാപാരി വ്യവസായി ഏകോപന സമിതിയിലെ ഏതെങ്കിലും ഒരു യൂണിറ്റിലെ അംഗമായ വ്യാപാരിക്കും വ്യാപാരിയുടെ ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവിനുമാണ് ട്രേഡേഴ്സ് ഫാമിലി വെല്‍ഫെയര്‍ ബെനിഫിറ്റ് സ്‌കീമില്‍ അംഗത്വം ലഭിക്കുക. ഈ പദ്ധതിയിലെ ഒരു അംഗം മരണപ്പെട്ടാല്‍ ജീവിച്ചിരിക്കുന്ന അംഗങ്ങള്‍ 100 രൂപ വീതം നല്‍കിക്കൊണ്ട് സംഭരിക്കുന്ന തുക മരണപ്പെട്ട അംഗത്തിന്റെ നിരാശ്രയരായ കുടുംബത്തിന് ആശ്വാസ ധനമായി കൈമാറുന്നു. ഒപ്പം കോര്‍പ്പസ് ഫണ്ട് നല്‍കി അംഗമാകുന്നവര്‍ക്ക് നിര്‍ണായകമായ രോഗാവസ്ഥകളില്‍ 25000 രൂപ വരെ ചികിത്സാ സഹായവും ആശ്രയ പദ്ധതിയിലൂടെ ലഭിക്കുന്നുണ്ട് മരണപ്പെട്ടവരുടെ അനന്തരാവകാശികള്‍ക്ക് അംഗസംഖ്യയ്ക്ക് ആനുപാതികമായി ഇപ്പോള്‍ 331000 രൂപയാണ് നല്‍കി വരുന്നത്.

ഫെബ്രുവരി 15 ന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടക്കുന്ന സഹായ വിതരണ ചടങ്ങില്‍ ജനപ്രതിനിധികള്‍, വ്യാപാരി നേതാക്കള്‍, രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക നായകര്‍ എന്നിവും സംബന്ധിക്കും..

ഡോക്യൂമെന്ററി സ്വിച്ചോണ്‍ ചടങ്ങില്‍ കെ.വി.വി.ഇ.എസ് ജില്ലാ സെക്രട്ടറി കെ.ജെ.സജി, ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം എ.എ.അസീസ്, കാസര്‍കോട് യൂണിറ്റ് പ്രസിഡണ്ട് ടി.എ.ഇല്യാസ്, ഗോപി നാഥന്‍, ഉനൈസ് സ്റ്റാര്‍ നെറ്റ് എന്നിവര്‍ സംസാരിച്ചു. ട്രേഡേഴ്സ് ഫാമിലി വെല്‍ഫെയര്‍ ബെനിഫിറ്റ് സ്‌കീം ചെയര്‍മാനും സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവുമായ ഹംസ പാലക്കി സ്വാഗതവും ജോയിന്റ് സെക്രട്ടറി എന്‍.പി സുബൈര്‍ നന്ദിയും പറഞ്ഞു. ഷാഫി എ.നെല്ലിക്കുന്നാണ് ഡോക്യുമെന്ററിയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

KCN

more recommended stories