പ്രയാണ്‍ 2022 കാസര്‍കോട് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: ഐ എ എസിലും ഐ പി എസിലും ഉന്നത വിജയം നേടിയവരെ നേരില്‍ കണ്ട ആകാംക്ഷയിലും അവര്‍ പകര്‍ന്ന് നല്‍കിയ അറിവിന്റെ സന്തോഷത്തിലുമായിരുന്നു പരവനടുക്കം ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍. ആത്മാര്‍ത്ഥമായ ആഗ്രഹവും ലക്ഷ്യത്തിലെത്താനുള്ള കഠിനമായ പരിശ്രമവും ഉണ്ടെങ്കില്‍ ലോകം മുഴുവന്‍ അതിനായി കൂടെ നില്‍ക്കുമെന്ന് ബോധ്യപ്പെടുത്തി പ്രയാണ്‍ 2022 പ്രൊജക്ടിന് ജില്ലയില്‍ തുടക്കമായത് പരവനടുക്കം ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നാണ്. ജീവിതത്തില്‍ വിദ്യാഭ്യാസപരമായും തൊഴില്‍പരമായും ഉന്നതിയിലെത്താനുളള . നേര്‍വഴികളെ കുറിച്ചും കുട്ടികള്‍ ഓരോരുത്തരും ഷെഹീന്‍.സി ഐപി എസിനോട് ചോദിച്ചറിഞ്ഞു. കുട്ടികളുടെ സംശയങ്ങള്‍ തീര്‍ക്കാന്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദും ഒന്നര മണിക്കൂറോളം ഒപ്പമുണ്ടായി.

ജില്ലയില്‍ പ്രത്യേക പരിഗണനയ്ക്ക് അര്‍ഹരായ കുട്ടികള്‍ക്ക് ജീവിത വിജയത്തിന് വഴികാട്ടാന്‍ ജില്ലാ ഭരണകൂടം രൂപം നല്‍കിയ പദ്ധതി പ്രയാണ്‍ 2022 ജില്ലാ കളക്ടര്‍ ദണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉദ്ഘാടനം ചെയ്തു. പരവനടുക്കം ചില്‍ഡ്രന്‍സ് ഹോമില്‍ സംഘടിപ്പിച്ച പരിപാടിയില്‍ 2020 ഇന്ത്യന്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച വിജയം നേടി ഐപിഎസ് പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെട്ട കാസര്‍കോട് നീലേശ്വരം ബങ്കളത്തെ സി ഷഹീന്‍ വിദ്യാര്‍ഥികളുമായി സംസാരിച്ചു.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ അധ്യക്ഷത വഹിച്ചു. ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് ടി.കെ ഉസ്മാന്‍ സ്വാഗതവും ഡി സി പി യു പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ.ജി ഫൈസല്‍ നന്ദിയും പറഞ്ഞു.കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസാണ് പ്രയാണ്‍ 2022 ന്റെ ഏകോപനം നിര്‍വഹിക്കുന്നത്. വരും ആഴ്ചകളിലും വിവിധ മേഖലകളിലെ പ്രമുഖരെ പങ്കെടുപ്പിച്ച് പ്രയാണ്‍ 2022 സംഘടിപ്പിക്കും.

KCN

more recommended stories