കാസര്‍കോട് വീണ്ടും എം.ഡി.എം.എ വേട്ട; 13.09 ഗ്രാം എം.ഡി.എം.എ യുമായി ഒരാള്‍ അറസ്റ്റില്‍

കാസര്‍കോട്: വിദ്യാനഗറില്‍ 13.09 ഗ്രാം എം.ഡി.എം.എ യുമായി റഹ്മത്ത് നഗര്‍ സ്വദേശി മുഹമ്മദ് ഷരീഫിനെ പൊലീസ് പിടികൂടി. വിദ്യാനഗര്‍ ഇന്‍സ്പെക്ടര്‍ മനോജ് വി വി. എസ് ഐ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി ശരീര സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്ത് ‘മിസ്റ്റര്‍ ഏഷ്യ പട്ടം’ നേടിയിട്ടുണ്ട് എന്ന് പറയുന്നു. കാസര്‍കോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പ്രതിയുടെ ബെഡ് റൂമില്‍ നിന്നാണ് എം.ഡി.എം.എ പിടികൂടിയത്. പോലീസ് സംഘത്തില്‍ വിദ്യാനഗര്‍ സ്റ്റേഷനിലെ എസ്.ഐ വിനോദ് പോലീസുകാരായ സലീം, ശ്യാം, നിഷാന്ത്, പ്രശാന്തി. ഹോംഗാര്‍ഡ് കൃഷ്ണന്‍ എന്നിവര്‍ ഉണ്ടായിരുന്നു.

KCN

more recommended stories