പഠനം ഉച്ചവരെ; ഒന്നുമുതല്‍ ഒമ്പതുവരെ ക്ലാസുകള്‍ നാളെ തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത ഒന്നുമുതല്‍ ഒമ്പതുവരെയുള്ള ക്ലാസുകള്‍ തിങ്കളാഴ്ച പുനരാരംഭിക്കും. ഉച്ചവരെയാണ് ക്ലാസ്. അങ്കണവാടികള്‍, ക്രഷുകള്‍, കിന്റര്‍ഗാര്‍ട്ടനുകള്‍ എന്നിവയും തിങ്കളാഴ്ച തുറക്കും. രോഗവ്യാപനത്തോത് അവലോകനം ചെയ്ത് ചര്‍ച്ചകള്‍ക്കു ശേഷമേ ക്ലാസുകള്‍ വൈകുന്നേരംവരെ നീട്ടൂം എന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.
ഈ മാസം അവസാനത്തോടെ ക്ലാസുകള്‍ വൈകുന്നേരം വരെയാക്കാനാകുമെന്നാണ് കഴിഞ്ഞയാഴ്ച കോവിഡ് അവലോകന യോഗം വിലയിരുത്തിയത്. കഴിഞ്ഞതവണ സ്‌കൂള്‍ തുറന്നപ്പോള്‍ ഇറക്കിയ മാര്‍ഗരേഖ പ്രകാരമാകും ഇത്തവണയും പ്രവര്‍ത്തനം.
10, 11, 12 ക്ലാസുകള്‍ കഴിഞ്ഞ തിങ്കളാഴ്ച പുനരാരംഭിച്ചിരുന്നു. ബാച്ച് തിരിഞ്ഞ് വൈകുന്നേരംവരെയാണ് ഈ ക്ലാസുകള്‍ നടക്കുന്നത്. പാഠഭാഗം തീര്‍ത്ത സ്‌കൂളുകളില്‍ അധിക ക്ലാസ് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.

KCN

more recommended stories