കൊച്ചി: വരാപ്പുഴ പീഡനക്കേസില്‍ പ്രതിയായിരുന്ന കണ്ണൂര്‍ പയ്യന്നൂര്‍ ചെറുപുഴ രാമപുരത്തൊഴുവന്‍ വിനോദ് കുമാറിനെ മഹാരാഷ്ട്രയില്‍ കൊലപ്പെടുത്തി കിണറ്റില്‍ താഴ്ത്തിയ നിലയില്‍ കണ്ടെത്തി. റായ്ഗഡിലെ കാശിദില്‍ ആദിവാസി കോളനിയിലെ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം.
പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ ഇവിടെ ഒരു റിസോര്‍ട്ടില്‍ ജോലി ചെയ്തു കഴിയുകയായിരുന്നു എന്നാണ് വിവരം. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണു കൊലപാതകത്തിലേയ്ക്കു നയിച്ചത് എന്നു പൊലീസ് പറയുന്നു. മൃതദേഹം സംസ്കരിച്ചു.
2011 മാര്‍ച്ചിലാണ്, കേരളത്തില്‍ ഗുണ്ടാപ്പട്ടികയില്‍ ആദ്യമെത്തിയ വനിത ശോഭാ ജോണിനൊപ്പം വാരാപ്പുഴ പീഡനക്കേസില്‍ വിനോദ് കുമാര്‍ പ്രതിയാകുന്നത്. കേസില്‍ ശോഭാ ജോണിനെയും മുന്‍ ആര്‍മി ഓഫിസര്‍ ജയരാജന് നായരെയും കുറ്റക്കാരനെന്നു കണ്ടെത്തി വിചാരണ കോടതി ശിക്ഷിച്ചിരുന്നു. വിനോദ് കുമാര്‍ ഉള്‍പ്പെടെ അഞ്ചു പേരെ വിചാരണക്കോടതി തെളിവില്ലാതിരുന്നതിനാല്‍ വിട്ടയച്ചു.
more recommended stories
-
അഞ്ചാം ഘട്ട വോട്ടെടുപ്പില്‍ പോളിംഗ് മന്ദഗതിയില്‍, ഉച്ചവരെ 24.23 ശതമാനം
ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ട.
-
ആകാശയാത്രയില്‍ 35കാരിക്ക് രക്ഷകനായി മലയാളി ഡോക്ടര്‍
ബുധനാഴ്ച രാവിലെ 6.10ന് ചെന്നൈയില്‍ ഡോ..
-
തോയമ്മല്‍ യുവജന സമിതിയുടെ പ്രവര്‍ത്തന ഫണ്ട് ഉല്‍ഘാടനം ചെയ്തു.
പ്രശസ്ത ദേശീയ പുസ്കാര ജേതാവ് ശ്രീ സെന്ന.
-
രണ്ട് ചക്രവാതച്ചുഴി, ന്യൂനമര്‍ദ്ദ പാത്തി; കേരളത്തില്‍ 5 ദിവസം ഇടിമിന്നലോടെ ശക്തമായ മഴ, 50 കി.മി വേഗതയില്‍ കാറ്റും
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം.